Friday, April 8, 2011

ഓണസമ്മാനം

ഒരു കുട്ടി പണ്ട് തെരുവില്‍
വിശന്നു തളര്‍ന്നു കിടന്നു.
ഓണത്തിരക്കില്‍ അവനെ
ആരും കണ്ടില്ല.
അതുവഴി ഉപ്പു വാങ്ങാന്‍ വന്ന
മുത്തിയമ്മ അവനെ കണ്ടു.
തന്റെ കീറക്കിഴിയില്‍ നിന്ന്
ഒരു പൊതി  എടുത്തു കൊണ്ട് വന്നു.
അവന്റെ കണ്ണ് നിറഞ്ഞു തുളുമ്പി.
പൊതി തുറന്നു.
ഒരു പൊതി ചോറ്.
മുത്തശി അവനോടു പറഞ്ഞു ,
ഇതാണ് മോനെ ഓണസമ്മാനം.

Saturday, February 5, 2011

തുളസി

കുഞ്ഞിക്കാക്കെ വാ..

കൂടെയിരിക്കാൻ‌ വാ..

പാല് തരാം..

പഴവും തരാം..

കൂടെയിരിക്കാൻ‌ വന്നാട്ടെ..

തൂവാല

നല്ല മണമുണ്ടെങ്കിലും
നല്ല നിറമുണ്ടെങ്കിലും
നല്ല പേരുണ്ടെങ്കിലും
എന്താ കാര്യം?

മറ്റുള്ളവന്റെ വിയർപ്പും
കഫവും വെള്ളവും
ചുരുട്ടലും... കൊള്ളാനാണ്
എന്റെ വിധി, തൂവാല പറയുന്നു.

Sunday, November 30, 2008

മഴ മല പെയ്യുമ്പോൾ

മഴ മല പെയ്യുമ്പോൾ മലയുടെ

മൺ‌വീണ പൊഴിയുന്നു.

മല മൺ‌വീണ പൊഴിയും.

പൊഴിയുമ്പോൾ നല്ല കുഞ്ഞോളങ്ങൾ‌

ആടിക്കളിക്കും.

മഴ പൊഴിയുമ്പോൾ‌

കുഞ്ഞോളങ്ങൾ‌ കൊലുസ്സു കിലുക്കുമ്പോൾ

മഴ പെയ്യും.

അപ്പോൾ‌ കുഞ്ഞോളങ്ങൾ‌

നല്ല മലയുടെ മേലെ

പൊഴിയും പാട്ടുകൾ

കൊഞ്ചിപ്പാടും.

മലയുടെ മേലെ കുഞ്ഞോളങ്ങൾ‌

കൊഞ്ചിപ്പാടും.

മരത്തിലെ പഴം കഴിക്കുമ്പോൾ‌

എന്തു രുചി?

അപ്പു ആ മരത്തിലെ പഴം

എപ്പഴും തിന്നും.

Sunday, October 12, 2008

തണുപ്പ്

മഞ്ഞുതുള്ളി വീഴും പാട്ടിന്‍‌
സ്വരമാണു നീ.
ഈ മണ്ണില്‍‌,
ഈ വിരലില്‍‌ വീഴും
മഞ്ഞുകാറ്റാണ് നീ.
തണുപ്പു വീഴുന്ന
പഴങ്ങള്‍‌ പൊഴിയുന്ന
മരത്തിന്‍‌ ഇലയാണ് നീ.
സ്വരം കേള്‍ക്കും പാട്ടിന്‍‌
ഈണം നീ.
വെയില്‍‌ കാണും നേരം
തണലിന്‍‌ തണുപ്പുമുണ്ട്.
അപ്പു കളിക്കും നേരം
തണലിന്‍‌ പാട്ട്.
നീയാണ് തണുപ്പ്.
ഇപ്പുറത്ത്
കളിക്കും നേരം കഴിഞ്ഞു.